Breaking News

കിനാനൂർ കരിന്തളം മഴപ്പൊലിമയുടെ മറവിൽ കീഴ്മാലയിലെ കോൺഗ്രസ് പതാക നശിപ്പിച്ചതിൽ പ്രതിഷേധം: യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പരിപാടി ബഹിഷ്‌ക്കരിച്ചു


കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച മഴപ്പൊലിമയുടെ മറവിൽ കീഴ്മാല വയലിൽ സ്ഥാപിച്ച കോൺഗ്രസ്‌ പതാകകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പരിപാടി ബഹിഷ്‌ക്കരിച്ചു. കുടുംബശ്രീയിൽ രാഷ്ട്രീയം കലർത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ വേളൂർ  അധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗം സിവി ഭാവനൻ, സിവി ബാലകൃഷ്ണൻ, സി. ഒ.സജി, ബാബു ചെമ്പേന, സിജോ.പി.ജോസഫ്, അശോകൻ ആറളം, ബാലഗോപാലൻ.പി, വിജിമോൻ കിഴക്കുംകര, കണ്ണൻ പട്ട്ളം, ജയകുമാർ. കെ. വി, മനോഹരൻ വരഞ്ഞൂർ, ജനാർദ്ദനൻ കക്കോൽ, പഞ്ചായത്ത് മെമ്പർമാരായ കെ. പി. ചിത്രലേഖ, മനോജ്‌ തോമസ്, സിൽവി ജോസഫ് എന്നിവർ സംസാരിച്ചു.

No comments