Breaking News

വിലക്കയറ്റത്തിനെതിരെ  വെസ്റ്റ്എളേരി മുസ്ലീം ലീഗ് കമ്മറ്റിയുടെ ഭീമനടി വില്ലേജ് ഓഫീസ് മാർച്ച് 27 ന്


കുന്നുംകൈ: സംസ്ഥാന സർക്കാറിന്റെ വിലക്കയറ്റത്തിനെതിരെയും വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും തദ്ദേശ ഭരണ സ്ഥാപനത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 27 ന് ബുധനാഴ്ച രാവിലെ ഭീമനടി വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. മാർച്ച് രാവിലെ 10.30 ന് ഭീമനടി ഫെഡറൽ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിക്കും.  ഏ.ജി.സി ബഷീർ മാർച്ച് ഉൽഘാടനം ചെയ്യും. ആലോചനയോഗത്തിൽ ജാതിയിൽ ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സയ്യിദ് സൈഫുദ്ദീൻ തങ്ങളെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സിക്രട്ടറി എ. ദുൽക്കിഫിലി, എ.വി.അബ്ദുൾ ഖാദർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, വാർഡ് മെമ്പർ റൈഹാനത്ത്, കെ. അഹമ്മദ് കുഞ്ഞി, എം.ടി.പി മുഹമ്മദാലി, പി.പി.സി. ഷുഹൈൽ, എ.പി.കെ. ശിഹാബ്, ഹക്കീം അഹ്സനി, ത്വൽഹത്ത് പെരുമ്പട്ട, എം.ഉസ്മാൻ, ഹനീഫ പെരുമ്പട്ട, കെ.പി.അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

No comments