Breaking News

സോളോ തീയ്യറ്റർ ഫെസ്റ്റ്: നാടകോത്സവ നഗരിയിൽ പ്രകൃതിസൗഹൃദ പ്രചരണ ശിൽപമൊരുക്കി 'നമ്മള് കാഞ്ഞങ്ങാട് '


കാഞ്ഞങ്ങാട്: കേരള സംഗീത നാടക അക്കാദമി ആഭിമുഖ്യത്തിൽ തീയ്യറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിൻ്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് ചൈതന്യ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ വിദ്വാൻ പി വേദിയിൽ ജൂലൈ 8 മുതൽ 12 വരെ നടക്കുന്ന സോളോ തീയ്യറ്റർ ഫെസ്റ്റിൻ്റെ  പ്രചരണാർത്ഥം 'നമ്മള് കാഞ്ഞങ്ങാട് ' കൂട്ടായ്മയുടെ നേതൃത്വത്തിൽ നാടകോത്സവ നഗരിയിൽ ഒരുക്കിയ പ്രകൃതിസൗഹൃദ പ്രചരണ ശിൽപം ശ്രദ്ധയാകർഷിക്കുന്നു. 

നാടകോത്സവം നടക്കുന്ന ചൈതന്യ ഓഡിറ്റോറിയത്തിൻ്റെ പ്രവേശന കവാടത്തിന് സമീപത്തായാണ് പാഴ് വസ്തുക്കളും പ്രകൃതിയിൽ നിന്നും ലഭ്യമായ വസ്തുക്കളും ഉപയോഗിച്ച് വർണ്ണസുന്ദരമായ കാഴ്ചാനുഭവം പകരുന്ന പ്രചരണ ശിൽപം ഒരുക്കിയത്. ചിരട്ട, മുള, ഓല, മടൽ, പലക, ചാക്ക്, പായ എന്നിവ ഉപയോഗിച്ചാണ് ശിൽപം നിർമ്മിച്ചത്ചിത്രകാരൻ രതീഷ് കക്കാട്ടിൻ്റെ മേൽനോട്ടത്തിൽ 'നമ്മള് ' കൂട്ടായ്മ പ്രവർത്തകരാണ് പ്രചരണ കമ്മറ്റിക്ക് വേണ്ടി ശിൽപമൊരുക്കിയത്.

കാഞ്ഞങ്ങാട് ആദ്യമായി നടക്കുന്ന സോളോ തീയ്യറ്റർ ഫെസ്റ്റിൽ അഞ്ച് ദിവസങ്ങളിലായി 10 നാടകങ്ങളാണ് അരങ്ങേറുന്നത്. ജൂലൈ 8 വെള്ളിയാഴ്ച വൈകിട്ട് പ്രകാശ്ബാരെ സോളോ തീയ്യറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

No comments