Breaking News

മദ്യലഹരിയിൽ ആംബുലൻസ് ഓടിച്ച യുവാവിനെതിരെ രാജപുരം പോലീസ് കേസ് എടുത്തു



രാജപുരം : മദ്യലഹരിയിൽ ആംബുലൻസ് ഓടിച്ച ഡ്രൈവർ പോലീസ് പിടിയിലായി. ഇന്നലെ പകൽ 3.15 നാണ് മദ്യലഹരിയിൽ ആംബുലൻസോടിച്ച് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ ആംബുലൻസ് ഡ്രൈവറെ രാജപുരം എസ്.ഐ. കെ.മുരളീധരനും സംഘവും പിടികൂടിയത്.
ചാലിങ്കാൽ ഏച്ചിത്തടത്തെ സുകുമാരന്റെ മകൻ എസ്. സുഭാഷാണ് 27, രാജപുരത്ത് മദ്യലഹരിയിൽ ആംബുലൻസോടിച്ച് ഭീതി പരത്തിയത്. യുവാവ് ഓടിച്ചിരുന്ന കെ.എൽ.14.ഡബ്ല്യു 5128 നമ്പർ ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തു. സുഭാഷിനെതിരെ രാജപുരം പോലീസ് കേസെടുത്തു.

No comments