Breaking News

'മലയോര മേഖലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ പച്ചതേങ്ങ സംഭരണം ആരംഭിക്കണം': കര്‍ഷകസംഘം രാജപുരം വില്ലേജ് സമ്മേളനം


രാജപുരം: മലയോര മേഖലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ പച്ചതേങ്ങ സംഭരണം ആരംഭിക്കണമെന്ന് കേരള കര്‍ഷക സംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ പി ആര്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ എ പ്രഭാകരന്‍ അധ്യക്ഷനായി. എം ജെ ലൂക്കോസ് രക്തസാക്ഷി പ്രമേയവും, ഇ രാജി അനുശോചന പ്രമേയവും അവതരിച്ചു. വില്ലേജ് സെക്രട്ടറി പി രാധകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിച്ചു. ഏരിയ കമ്മിറ്റിയംഗം സി നാരായണന്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ എ പ്രഭാകരന്‍ (പ്രസിഡന്റ്), കെ കാര്‍ത്യാനി, എം ജെ ലൂക്കോസ് (വൈസ് പ്രസിഡന്റ്) പി രാധകൃഷ്ണന്‍ (സെക്രട്ടറി) എ എം ജെയിംസ്, എം സി തോമസ് (ജോയിന്റ് സെക്രട്ടറി), കെ സി ഷാജി (ട്രഷറര്‍)

No comments