Breaking News

രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള' വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വനവാസി ഊരുകളിലെ ഊര് മൂപ്പന്മാർക്കും സാംസ്കാരിക പ്രമുഖർക്കും, "അദ്ധ്യാത്മിക രാമായണം "പുസ്തകങ്ങൾ വിതരണം ചെയ്തു


കാസർഗോഡ് : രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള' വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വനവാസി ഊരുകളിലെ ഊര് മൂപ്പന്മാർക്കും, ഭജനസംഘം പ്രസിഡണ്ടുമാർക്കും, സാംസ്കാരിക പ്രമുഖർക്കും, അദ്ധ്യാത്മിക മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികൾക്കും " അദ്ധ്യാത്മിക രാമായണം " പുസ്തകങ്ങൾ വിതരണം ചെയ്തു. ദേലംപാടി പഞ്ചായത്തിലെ മല്ലം പാറയിലെ സാമൂഹിക പ്രവർത്തകയും അംഗൺ വാടി ടീച്ചറുമായ ഹൊസമ്മ ടീച്ചർ, കുറ്റിക്കോൽ പുളു വഞ്ചിയിലെ പ്രമുഖ ശിൽപ്പിയും ഊര് മൂപ്പനുമായ ചെനിയൻ , പയ്യങ്ങാനം ഊരിലെ  ശ്രീധർമ്മശാസ്ത ഭജന സംഘം പ്രസിഡണ്ട് .സി. ചന്ദ്രൻ, പയ്യങ്ങാനം ഊരിലെ തന്നെ സാമൂഹിക പ്രവർത്തകനും, ഊര് കൺവീനറുമായ പി. രാജൻ, പനത്തടി ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെ തുമ്പോടിയിലെ മുൻ മെമ്പറും കർഷകനുമായ ബാലകൃഷ്ണൻ, തുമ്പോടി ഗ്രാമീണ പഠന കേന്ദ്രം ടീച്ചർ ബിന്ദു ശ്രീ , ശ്രീ സരസ്വതി ഗ്രാമീണ പഠന കേന്ദ്രം ടീച്ചർ ബിന്ദു ചാമുണ്ഡിക്കുന്ന്, പുല്ലൂർ - പെരിയ പഞ്ചായത്തിലെ ആയംപാറ കിഴക്കേ കരയിലെ രാഘവൻ , സതീശൻ ആയംപാറ എന്നിവർക്കും രാമായണം വിതരണം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷ പ്രമുഖ് ഷിബു പാണത്തൂർ , ജില്ല ഗോത്രകല പ്രമുഖ് സി.പി.രാമൻ, നീലേശ്വരം ബ്ലോക്ക് കോഡിനേറ്റർ മോഹൻ മണിമുണ്ട എന്നിവർ നേതൃത്വം കൊടുത്തു.

No comments