Breaking News

''കാഞ്ഞങ്ങാട് സൗത്ത് മുതൽ നീലേശ്വരം വരെയുള്ള ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ നടപടി സ്വീകരിക്കണം": കേരള യൂത്ത്ഫ്രണ്ട് (ബി)ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുതൽ നീലേശ്വരം വരെയുള്ള ദേശീയ പാതയിലെ കുഴികൾ എത്രയും പെട്ടെന്ന് അsച്ചില്ലെങ്കിൽ റോഡുകൾ കുരുതിക്കളമാകുന്ന അവസ്ഥയിലാണുള്ളത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അടച്ച കുഴികളാണ് ഈ മഴ കാലത്ത് വീണ്ടും പൊട്ടിപൊളിഞ്ഞിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പൊതുവെ അപകട സാധ്യത കൂടുതലുള്ള സ്ഥലമായതുകൊണ്ട് തന്നെ അധികൃതർ യുദ്ധകാല അടിസ്ഥാനത്തിൽ റോഡിലെ കുഴികൾ അടച്ചു കൊണ്ട് മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്തണമെന്ന് കേരള യൂത്ത്ഫ്രണ്ട് (ബി) കാസർഗോഡ് ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ പത്രക്കുറിപ്പിൽ അറിയിച്ചു.

No comments