Breaking News

കള്ള പ്രചരണങ്ങൾക്ക് മറുപടി: സിപിഎം എളേരി ഏരിയ കമ്മിറ്റിയുടെ വാഹനജാഥ ഉദ്ഘാടനം ബളാലിൽ നടന്നു


വെള്ളരിക്കുണ്ട്: സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും എതിരായി നടത്തുന്ന കള്ള പ്രചാരവേലകളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി  സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന ജാഥയുടെ ഉദ്ഘാടനം ബളാലിൽ ജാഥാ ലീഡർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജനാർദ്ദനന് പതാക കൈമാറിക്കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം, കെ പി സതീഷ് ചന്ദ്രൻ നിർവഹിച്ചു  ബളാൽ ലോക്കൽ സെക്രട്ടറി കെ സി സാബു സ്വാഗതം പറഞ്ഞു. ജേക്കബ് ഇടശ്ശേരിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സാബു അബ്രഹാം സംസാരിച്ചു, തുടർന്ന് വെള്ളരിക്കുണ്ടിൽ നൽകിയ സ്വീകരണത്തിൽ സണ്ണി മങ്കയം സ്വാഗതം പറഞ്ഞു, പി നസീർ അധ്യക്ഷത വഹിച്ചു, ജില്ലാ കമ്മിറ്റിയംഗം സി ജെ സജിത്ത്, ജാഥ മാനേജർ ടി കെ സുകുമാരൻ, ജാഥാ ലീഡർ പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു




വെള്ളരിക്കുണ്ടിൽ നടന്ന ജാഥ സ്വീകരണത്തിൽ വച്ച് 123 തവണ രക്തം ദാനം ചെയ്ത് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം വാങ്ങിയ വെള്ളരിക്കുണ്ട് ബ്രാഞ്ച് മെമ്പറും വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളിയുമായ  അബ്ദുൾ ബഷീറിനെ വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു, ഉപഹാരം ജാഥ ലീഡർ പി ജനാർദ്ദനൻ കൈമാറി

No comments