Breaking News

മലയോര ഹൈവേയിൽ കാർ 
നിയന്ത്രണം വിട്ടു: ആർക്കും പരിക്കില്ല

 





വെള്ളരിക്കുണ്ട് : മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം. യാത്രക്കാർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കൾ വൈകിട്ട് 5.30നാണ്‌ പൂവത്തുംമൊട്ട ജങ്‌ഷനിൽ കാർ നിയന്ത്രണം വിട്ടത്. മരുതോം ഭാഗത്ത്നിന്ന് ചുള്ളിയിലേക്ക് പോകുന്ന കാർ റോഡരികിലെ സ്ട്രീറ്റ് ലൈറ്റ് തകർത്ത് സമീപത്തെ കലുങ്കിന് മുകളിലേക്ക് കയറുകയായിരുന്നു. മുകളിലേക്ക് കയറിയതിനാലാണ് വൻ അപകടം ഒഴിവായത്. കുത്തനെയുള്ള ഇറക്കവും വളവുമുള്ള സ്ഥലത്താണ് അപകടം നടന്നത്. കാറിൽ മൂന്ന് പേരുണ്ടായിരുന്നു. ഇവർക്ക് നിസ്സാര പരിക്കേറ്റു. ചുള്ളി മലയിലുള്ള വെള്ളച്ചാട്ടം കാണാൻ വന്നവരാണ് അപകടത്തിൽപ്പെട്ടത്.



No comments