Breaking News

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു




തൃശ്ശൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശ്ശൂർ കണ്ടണശ്ശേരി സ്വദേശി ഷീല(52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം ഇവർ ചികിത്സ തേടിയിരുന്നു. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു.



കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇവിടുന്ന് മടങ്ങിവരുന്നതിനിടയിലാണ് തെരുവുനായയുടെ കടിയേറ്റത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം പേവിഷബാധയാണോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സ്ഥിരീകരണം നടത്തിയിട്ടില്ല.

No comments