Breaking News

ജില്ലാതല സബ്ജൂനിയർ വടംവലി മത്സരം 23 ന് ബാനം ജിഎച്ച്എസിൽ


പരപ്പ: ജില്ലാതല സബ്ജൂനിയർ വടംവലി മത്സരം 23 ന് ബാനം ഗവ.ഹൈസ്ക്കൂളിൽ നടക്കും. ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ, സ്പോർട്സ് സെന്റർ ബാനം, ബാനം ജിഎച്ച്എസ് എന്നിവയുടെ നേതൃത്വത്തിലാണ് മത്സരം. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 400 ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മത്സരത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. പിടിഎ പ്രസിഡന്റ് പി.രാജീവൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, എസ്എംസി ചെയർമാൻ ബാനം കൃഷ്ണൻ, പ്രധാനധ്യാപിക കെ.എം രമാദേവി, ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ഹിറ്റ്ലർ ജോർജ്, വിജയൻ മുണ്ടാത്ത്, മനോജ് കുമാർ ബാനം, ടി.വി പവിത്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.ഭൂപേഷ്, പി.ഗോപാലകൃഷ്ണൻ, ബാനം കൃഷ്ണൻ (രക്ഷാധികാരി), വിജയൻ മുണ്ടാത്ത് (ചെയർമാൻ), പി.രാജീവൻ (വൈസ് ചെയർമാൻ), മനോജ് കുമാർ ബാനം (കൺവീനർ),ഷൈജു ബാനം (ജോ.കൺവീനർ).

No comments