'സോളോ തീയ്യറ്റർ ഫെസ്റ്റ്' പ്രചരണ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ കൊട്ടുംപാട്ടുമായി ടീം ആറ്റുവഞ്ചി
കാഞ്ഞങ്ങാട്: കേരള സംഗീത നാടക അക്കാദമി ആഭിമുഖ്യത്തിൽ തീയ്യറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിൻ്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് ചൈതന്യ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ വിദ്വാൻ പി വേദിയിൽ ജൂലൈ 8 മുതൽ 12 വരെ നടക്കുന്ന സോളോ തീയ്യറ്റർ ഫെസ്റ്റിൻ്റെ പ്രചരണാർത്ഥം ടീം ആറ്റുവഞ്ചി കാഞ്ഞങ്ങാട് നഗരത്തിൽ കൊട്ടും പാട്ടും പരിപാടി നടത്തി. നമ്മള് കാഞ്ഞങ്ങാട് കൂട്ടായ്മയുടെ സഹകരണത്തോടെ നടന്ന കൊട്ടും പാട്ടും സംഗീത പരിപാടിയിൽ പ്രതികൂല കാലാവസ്ഥയിലും നിരവധി ആളുകൾ ആസ്വദിക്കാനെത്തി കാഞ്ഞങ്ങാട് ആദ്യമായി നടക്കുന്ന സോളോ തീയറ്റർ ഫെസ്റ്റിൽ അഞ്ച് ദിവസങ്ങളിലായി 10 നാടകങ്ങളാണ് അരങ്ങേറുന്നത്
 

 
 
No comments