Breaking News

"നബിൻ്റെ ചിത്രങ്ങൾ പ്രകൃതിയിലെ സൂക്ഷ്മ ജീവനുകളെ അടയാളപ്പെടുത്തുന്നത്": ഫ്രീമാൻ അമേരിക്കൻ ആന്ത്രോപ്പോളജിസ്റ്റായ ഫ്രീമാൻ കാഞ്ഞങ്ങാട് സോളോ തീയ്യറ്റർ ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന നബിൻ ഒടയഞ്ചാലിൻ്റെ ഫോട്ടോ പ്രദർശനം കാണാനെത്തി


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന സോളോ തിയേറ്റർ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ നബിൻ ഒടയഞ്ചാലിന്റെ  ഫോട്ടോ പ്രദർശനം കാണാൻ തിങ്കളാഴ്ച ഒരു വിശിഷ്ടാതിഥി എത്തി, അമേരിക്കൻ അന്ത്രോപോളജിസ്റ് ഫ്രീമാൻ. വെള്ളമുണ്ടും ഷർട്ടും ധരിച്ച് ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഫ്രീമാനെ കണ്ടാൽ വിദേശിയാണെന്ന് ആർക്കും തോന്നിയില്ല പിന്നീട് സംഘാടകർക്ക് പരിചയപ്പെടുത്തിയപ്പോഴാണ് അമേരിക്കൻ സ്വദേശിയാണെന്ന് അവിടെ നിന്നവർക്കെല്ലാം മനസിലായത്. ഫ്രീമാൻ തൻ്റെ സുഹൃത്തായ നബിൻ ഒടയഞ്ചാലിൻ്റെ ഫോട്ടോ പ്രദർശനം കാണുവാനാണ് തിരക്കിനിടയിലും കാഞ്ഞങ്ങാടെ നാടകോത്സവ നഗരിയിൽ എത്തിയത്. വളരെ സൂക്ഷ്മമായി അദ്ദേഹം ചിത്രങ്ങളെല്ലാം നോക്കിക്കണ്ടു. ഫോട്ടോഗ്രാഫറായ നബിൻ ചിത്രങ്ങൾ പകർത്തിയ പശ്ചാത്തലങ്ങളെക്കുറിച്ച് ഫ്രീമാനോട് വിശദീകരിച്ചു. തീയറ്റർ ഫെസ്റ്റ് സംഘാടകരായ സി.പി ശുഭ, ഗോവിന്ദരാജ്, ചന്ദ്രൻ കരുവാക്കോട്, ജയേഷ് കൊടക്കൽ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് നബിൻ പകർത്തി വച്ചിരിക്കുന്നതെന്ന് ഫ്രീമാൻ പറഞ്ഞു.

കഴിഞ്ഞ 35 വർഷമായി ഫ്രീമാൻ കേരളത്തിലെ സ്ഥിരം സന്ദർശകനാണ്. കോവിഡ് കാരണം രണ്ട് വർഷം വരവ് മുടങ്ങിയിരുന്നു.

തെയ്യം ഉൾപ്പെടെ  കൂലോത്തെ പാട്ടുത്സവത്തിലും  നാടിന്റെയും പഠനം നടത്തിയിട്ടുണ്ട് ഫ്രീമാൻ. മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യും. ഫ്രീമാന് വേണ്ടി സൂക്ഷിച്ചു വച്ച തന്റെ പ്രശസ്തമായ മയിലിന്റെ ഫോട്ടോ നബിൻ പ്രദർശന നഗരിയിൽ വച്ച് അദ്ദേഹത്തിന് സമ്മാനമായി നൽകി. ഈ ചിത്രം ഏറ്റവും അമൂല്യമായ സമ്മാനമായി  കാണുന്നുവെന്ന് ഫ്രീമാൻ പറഞ്ഞു.























No comments