Breaking News

വ്യത്യസ്തമായ സമരം; എസ് ‌യുവികളുടെ കാറ്റഴിച്ച് പരിസ്ഥിതി പ്രവർത്തകർ


ഒന്റോറിയോ: വാഹന മലിനീകരണത്തിനെതിരെ പ്രതിധിക്കാന്‍ എസ്‌യുവികളുടെ ടയറിന്റെ കാറ്റഴിച്ച് വിട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. കാനഡയിലെ ഒന്റോറിയോയിലായിരുന്നു സംഭവം.30 ഓളം എസ്യുവികളുടെ ടയറുകള്‍ കാറ്റഴിച്ചുവിട്ട നിലയില്‍ കണ്ടത്തുകയായിരുന്നു. എസ്യുവികളുടെ ഉടമളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 'ടയര്‍ എക്സ്റ്റിംഗുഷേഴ്സ്' എന്ന് വിളിക്കപ്പെടുന്ന ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

എസ്യുവികളെ ഉപയോഗശൂന്യരാക്കാനാണ് ഈ നീക്കമെന്ന് സംഘം അവകാശപ്പെട്ടു. എന്നിരുന്നാല്‍ വാഹനങ്ങള്‍ക്ക് മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന് എസ്യുവികള്‍ കാര്യമായ സംഭാവന നല്‍കുന്നുവെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡുകളില്‍ പതിച്ചിരുന്നു.


No comments