Breaking News

വരക്കാട് സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു


വരക്കാട്: വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.  മാധ്യമ പ്രവര്‍ത്തകന്‍ ഡോ.അരുണ്‍കുമാര്‍ വിസ്മയതുമ്പത്തിരിക്കുന്നവരുടെ കഥകള്‍ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് സുരേശന്‍ അദ്ധ്യക്ഷനായി. മദര്‍ പി.ടി.എ പ്രസിഡണ്ട് സുജ ഷാജു, അധ്യാപകരായ പ്രതീഷ്, രാജേഷ്, റീന എന്നിവര്‍ സംസാരിച്ചു.

No comments