Breaking News

'കേൾക്കുക എന്നത് ശ്രേഷ്ഠമായ ഗുണം' മലയോര സാംസ്ക്കാരിക വേദി ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന പരിപാടിയിൽ കൽപ്പറ്റ നാരായണൻ മാഷ് പ്രഭാഷണം നടത്തി

വെള്ളരിക്കുണ്ട്: മലയോര ജനതയ്ക്ക് പുതിയ അറിവും അനുഭവവും പകർന്ന് കൽപ്പറ്റ നാരായണൻ മാഷുടെ പ്രഭാഷണം.

''കേൾക്കുക എന്ന ഗുണം മനുഷ്യരിൽ കുറഞ്ഞ് വരികയാണ്, പലതും അടിച്ചേൽപ്പിക്കുന്ന രീതിയിലേക്കാണ് നാം പോകുന്നത്. കേൾക്കാനുള്ള മനസ് ഉണ്ടെങ്കിൽ കുടുംബങ്ങളിലും സമൂഹത്തിലും ഭരണതലത്തിലും  പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കഴിയും''

 'ജനാധിപത്യ സമൂഹത്തിൽ സംവാദങ്ങളുടെ പ്രസക്തി' എന്ന വിഷയത്തിൽ മലയോര സാംസ്ക്കാരിക വേദി വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കൽപ്പറ്റ മാഷ്. ചടങ്ങിൽ പി.പിജയൻ സ്വാഗതം പറഞ്ഞു. ബാബു കോഹിനൂർ അധ്യക്ഷനായി. സണ്ണി പൈകട നന്ദി പറഞ്ഞു.  പ്രതിമാസ പ്രഭാഷണ പരിപാടിയുമായി മുന്നോട്ട് പോകാനാണ് മലയോര സാംസ്കാരി വേദി പ്രവർത്തകരുടെ തീരുമാനം.

No comments