Breaking News

സ്ഥലം മാറി പോകുന്ന ബളാൽ കൃഷി ഓഫീസർക്ക് കാർഷിക വികസന സമിതി അംഗങ്ങൾ യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട് : നാലു  വർഷത്തെ സേവനത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ബളാൽ കൃഷി ഭവനിലെ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യന്   പഞ്ചായത്ത്‌ കാർഷിക വികസന സമിതി അംഗങ്ങൾ  യാത്രയായപ്പ് നൽകി.

പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ കാർഷിക വികസനസമിതി അംഗവും എം. എൽ. എ യുടെ പ്രതിനിധിയുമായ ഷാജൻ പൈങ്ങോട്ട്  ഡോ.അനിൽ സെബാസ്റ്റ്യനെ  പൊന്നാട അണിയിച്ചു.

ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യാതിതി ആയിരുന്നു.

വൈസ് പ്രസിഡന്റ് എം. രാധാമണി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ, പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ, കാർഷിക വികസന സമിതി അംഗങ്ങളായ .. ചന്ദ്രൻ വിളയിൽ, എം പി ജോസഫ്, തമ്പാൻ കൊന്നക്കാട്, കെ മാധവൻ നായർ,ജോസഫ് ബളാൽ, ചാത്തുക്കുട്ടി, ജോയി കിഴക്കുംകര, കൃഷി ഓഫീസർ കെ സിയചെറിയാൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്. രമേഷ് കുമാർ, ബൈജു എം.വി. ശ്രീഹരി, വി. എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.

No comments