Breaking News

സി പി ഐ (എം) നേതാവും കാലിച്ചാമരം ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ വടക്കെ പുലിയന്നൂരിലെ വി.വി. വെള്ളുങ്ങ അന്തരിച്ചു


കരിന്തളം: സി പി ഐ (എം) നേതാവും കാലിച്ചാമരം ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ വടക്കെ പുലിയന്നൂരിലെ വി.വി. വെള്ളുങ്ങ (73) അന്തരിച്ചു. നിലവിൽ സി പി ഐ (എം) പുലിയന്നൂർ ബ്രാഞ്ച് അംഗമാണ്. സി.പി.ഐ.(എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയംഗം ,  മുക്കട , പുലിയന്നൂർ ബ്രാഞ്ച് സെക്രട്ടറി, കിനാനൂർ കരിന്തളം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, കരിന്തളം ബാങ്ക് വൈസ് പ്രസിഡണ്ട്, കർഷക സംഘം നീലേശ്വരം ഏരിയാ കമ്മറ്റിയംഗം, കരിന്തളം വില്ലേജ് സെക്രട്ടറി, നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. നീലേശ്വരം ഏരിയാ കമ്മറ്റിയംഗം, വടക്കെ പുലിയന്നൂർ ജി എൽ പി സ്കൂൾ പി ടി.എ പ്രസിഡണ്ട്, ജ്ഞാനോദയ വായനശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ഒ.എം ലീല (അണ്ടോൾ) മക്കൾ: വി. വി. റിനീവൻ (കേന്ദ്ര സർവ്വകലാശാല പെരിയ ) വി.വി റീന. മരുമക്കൾ: സംഗീത കൊന്നക്കാട്, ശ്രീധരൻ ബാനം. സഹോദരങ്ങൾ: വി.വി. കല്യാണി , വിവി ദാമോദരൻ (ഇരുവരും വടക്കെ പുലിയന്നൂർ), പരേതരായ ചിരുത, അമ്പു, അമ്പാടി. അനുശോചന യോഗം 24നു വെയ്കുന്നേരം 4.30നു പുലിയനുരിൽ  ചേരും

No comments