Breaking News

'ഇന്ത്യ കണ്ടെത്താൻ ഇരുപത്തിയൊന്നുകാരി' കാസർകോട് നിന്നും ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തി തിരിച്ചെത്തിയ അമൃത ജോഷിക്ക് നാടിൻ്റെ സ്വീകരണം


കാസർകോട്: ''ഒരു രാജ്യം ഒരൊറ്റ ജനത" എന്നീ സന്ദേശങ്ങളുമായി  കാസർഗോഡ് നിന്നും ലഡാക്കിലേക്ക് ഒറ്റയ്ക്ക് ബൈക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ ഇരുപത്തിയൊന്ന് വയസുകാരി അമൃത ജോഷിക്ക് സോൾജിയേഴ്സ് ഓഫ് കെ എൽ14 വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ സ്വീകരണം നൽകി. പ്രസിഡന്റ് ശശിധരൻ ഇ, സെക്രട്ടറി ജയൻ പൊന്നൻ, വൈസ് പ്രസിഡന്റ് ബിനു പി ബി, ജോ. സെക്രട്ടറി ജിസ്മോൻ ആന്റണി, ഗൗതംദാസ് രാഗേഷ് എന്നിവർ നേതൃത്വം നൽകി. 

അമൃതയുടെ പിതാവ് ജോഷിയാണ് ബൈക്ക് യാത്ര പഠിപ്പിച്ചതും കൂടെ സഞ്ചാരത്തിന് ഒപ്പം കൊണ്ടുപോയിരുന്നതെല്ലാം. പിതാവിൻ്റെ പെട്ടെന്നുള്ള വിയോഗത്തിൽ അമൃത ഏറെക്കാലം വീട്ടിനുള്ളിൽ തന്നെ ആയിരുന്നു. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം അമ്മയുടേയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് അമൃതയ്ക്ക് ഇന്ത്യകണ്ടെത്താനുള്ള ഈ യാത്രയ്ക്ക് പ്രേരണയായത്. 2022 ഫെബ്രുവരിയിലാണ് അമൃത ഭാരതയാത്ര ആരംഭിച്ചത്.

No comments