Breaking News

ബാനം ഗവ.ഹൈസ്ക്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു


ബാനം: ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ബാനം ഗവൺമെൻറ് ഹൈസ്കൂൾ  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവയും നടന്നു. പ്രധാനധ്യാപിക കെ.എം രമാദേവി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ  കെ.ലത, ടി.വി പവിത്രൻ  എന്നിവർ നേതൃത്വം നൽകി.

No comments