Breaking News

പഴമയുടെ സ്മരണകളുണർത്തി ബാനം സ്കൂളിൽ കാർഷികകോപകരണ പ്രദർശനം മൺമറഞ്ഞ കാർഷിക ചരിത്രങ്ങൾ ഓർമ്മപ്പെടുത്തി ബിരിക്കുളം എയുപി സ്കൂൾ

ബിരിക്കുളം : ഒറ്റത്തടിയിൽ  നിർമ്മിച്ച വലിയ മരിയും, ഓട്ടിൽ നിർമ്മിച്ച കോരിയും, അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന  പത്തായം, നുകവും കലപ്പയും, മുറ്റവും കള പ്പുരയും ഒരുക്കാനുളള നിലംതല്ലി, ഉലക്ക, മുറം, പറ, നാഴി ഉൾപ്പടെയുള്ള അളവ് ഉപകരണങ്ങളും കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകമായി. ബാനം ഗവ.ഹൈസ്‌കൂളിലാണ് പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനമൊരുക്കിയത്.  ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ചാണ് പ്രദർശനമൊരുക്കിയത് . സ്കൂൾ ഇക്കോ ക്ലബ്, ഹരിത സേന, പൈതൃക മ്യൂസിയം ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. സ്കൂൾ പ്രധാനധ്യാപിക കെ. എം. രമാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ് കൺവീനർ സഞ്ജയൻ മനയിൽ, പൈതൃക മ്യൂസിയം കൺവീനർ ടി.വി പവിത്രൻ, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ അനൂപ് പെരിയൽ ,  പി കെ. ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


ബിരിക്കുളം:  ബിരിക്കുളം ഏ യു പി സ്കൂളിൽ  ചിങ്ങം ഒന്ന് കർഷകദിനത്തിൽ മണ്മറഞ്ഞുപോകുന്ന കാർഷിക  ചരിത്രങ്ങൾ ഓർമിച്ചു കൊണ്ടും വരും കാലത്ത് കൃഷിയുടെ പ്രാധാന്യം പുതു തലമുറയെ ഓർമിപ്പിക്കുന്നത്തിനുമായി കുട്ടികൾക്ക് പഠനക്ലാസും, നാടൻ പച്ചക്കറികളുടെ പ്രദർർശനവും, സ്കൂൾമുറ്റത്ത് പച്ചക്കറിതോട്ടം ഒരുക്കലും, കുട്ടികൾക്ക് നാടൻസദ്യ അടക്കം ഒരുക്കി വിത്യസ്തമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. കോളംകുളത്തെ യുവകർഷകനും കാസർഗോഡ് എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയ ഹരീഷ് കോളംകുളം കുട്ടികൾക്കുള്ള കർഷകദിന ക്ലാസുകൾ നൽകി.  പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ്‌ ശശിധരൻ ബിരിക്കുളം അധ്യക്ഷനും സ്കൂൾ പ്രധാനധ്യാപകൻ എ ആർ വിജകുമാർ സ്വാഗതവും അറിതടീച്ചർ നന്ദിയും പറഞ്ഞു. മദർ പി ടി എ പ്രസിഡന്റ്‌ ജ്യോത്സ്ന, മറ്റു അധ്യാപകരും നാട്ടുകാരും പി ടി എ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. വൈകുന്നേരം സ്കൂൾ മുറ്റത്ത് എല്ലാവരും ചേർന്ന് പുന്തോട്ടവും, പച്ചക്കറിതോട്ടവും ഒരുക്കിയാണ് പരുപാടിഅവസാനിപ്പിച്ചത്

No comments