Breaking News

കോടോംബേളൂർ എണ്ണപ്പാറയിൽ ആദിവാസി സംരംഭകർക്ക് കൂട്ടായ്മയൊരുക്കി കുടുംബശ്രീ മിഷൻ


രാജപുരം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സ്വയം തൊഴിൽ പദ്ധതികളിലൂടെ സംരംഭങ്ങൾ തുടങ്ങിയ ആദിവാസി വനിതകളെ ഏകോപിച്ച് ജില്ലയിൽ പ്രൊഡ്യൂസർ യൂണിറ്റുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കോടോം-ബേളൂർ സി.ഡി എസ് ന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലെ 13 മുതൽ 19 വാർഡുകളിലെ സംരംഭകരെ ഉൾപ്പെടുത്തി പ്രൊഡ്യൂസർ യൂണിറ്റ് രൂപീകരണ യോഗം എണ്ണപ്പാറയിൽ നടന്നു.

   കുടുംബശ്രീ ജില്ലാമിഷൻ നടപ്പാക്കുന്നപ്രത്യേക ഉപജീവന പാക്കേജ്, അതിജീവനം പദ്ധതികളിലൂടെആട്, മുട്ടക്കോഴി വളർത്തൽ സംരംഭകരെയാണ് പ്രൊഡ്യൂസർ യൂണിറ്റിൽ ഉൾപ്പെടുത്തിയത്.

കൂട്ടായ വിപണനവും പരസ്പര സഹകരണവും ഉറപ്പു വരുത്തി  സംരംഭങ്ങൾ വിജയകരമായ രീതിയിൽ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.

    കുടുംബശ്രീ ആനിമേറ്റർ രാധിക രതീഷ് അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കോടോം-ബേളൂർ സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു.

ജെ.എൽ ജി കോ-ഓർഡിനേറ്റർ സവിതപദ്ധതി വിശദീകരിച്ചു. പതിനാറാം വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, പട്ടിക വർഗ്ഗ പ്രമോട്ടർ ജിഷ്ണു എന്നിവർ സംസാരിച്ചു.

    സവിത ഷിജു സ്വാഗതവും  പി.രാധ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ : സരോജിനി കണ്ണൻ (പ്രസിഡണ്ട് ) രാധ. പി ( സെക്രട്ടറി)

No comments