സിപിഐഎമ്മിൻ്റെ കരുതൽ; രാജപുരത്തെ ഷാജിയുടെ കുടുംബം ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയും
രാജപുരം: ഇനി ഷാജിയുടെ കുടുംബം മഴയും വെയിലുമേല്‍ക്കാതെ സ്‌നേഹവീട്ടില്‍ കഴിയും. ചോര്‍ന്ന് ഒലിക്കുന്ന വീട്ടീല്‍ മൂന്ന് മക്കളുമായി ദുരിതജീവതം നയിച്ച ഷാജിയുടെ കുടുംബത്തിന് സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരം രാജപുരം ലോക്കലിലെ പാലംകല്ല് എലിക്കോട്ടുകയയിലെ പാലനില്‍ക്കുംതടത്തിലെ ഷാജിയുടെ കുടുംബത്തിനാണ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. ഏഴ് ലക്ഷം രൂപ ചിലവിലാണ് ഈ നിര്‍ദ്ധനരായ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയത് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന സ്നേഹവീടിന്റെ താക്കോല്‍ ദാനം കര്‍മ്മം എം രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷാലുമാത്യു അധ്യക്ഷനായി. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ മുഖ്യാതിഥിയായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണന്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്തു നടത്തിയ ടി രത്‌നാകരന് ഉപഹാരം നല്‍കി. ഫാ. ജോര്‍ജ്ജ് പഴയപറമ്പില്‍, ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ടി കോരന്‍, കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍, ജോയി പ്രാലടിയില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജോഷി ജോര്‍ജ്ജ് സ്വാഗതവും, ഇ ആര്‍ രാജേഷ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ എംഎസ്ഡബ്ല്യൂ ബിരുദം കരസ്ഥമാക്കിയരഞ്ജിനി രാജുവിന് സിപിഐ എം പാലംകല്ല് ബ്രാഞ്ചിന്റെ ഉപഹാരം നല്‍കി.
No comments