Breaking News

ചെറുപുഴയിൽ നടന്ന വാഹനാപകടത്തിൽ കോളിച്ചാൽ സ്വദേശി മരിച്ചു


ചെറുപുഴ: മലയോര ഹൈവെയിൽ ചെറുപുഴ സമീപം പെരിങ്ങാല കല്ലംകോട് കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 

കാർ ഓടിച്ചിരുന്ന കോളിച്ചാൽ സ്വദേശി ഷിജു എബ്രഹാം ( 42) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ മകനും കാറിൽ ഉണ്ടായിരുന്നു. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് തിരിച്ച് വരവെ ചെറുപുഴയിൽ വച്ച് ഷിജു ഓടിച്ചിരുന്ന കാർ ബ്രേയ്ക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കുണ്ട്

No comments