Breaking News

വിനായക ചതുർത്ഥി:കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തി



കൊന്നക്കാട്: സാർവജനിക ഗണേശോത്സവത്തോടനുബന്ധിച്ച് വിനായക ചതുർത്ഥി ദിനത്തിൽ ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്ര നടത്തി. കൊന്നക്കാട് ശ്രീ മുത്തപ്പൻ ക്ഷേത്രസന്നിധിയിൽ നടന്ന ഗണേശ പൂജകൾക്ക് ശേഷം റിട്ട. അധ്യാപകനും, മാധ്യമ പ്രവർത്തകനും, ആർട്ട് ഓഫ് ലിവിംഗ് പരിശീലകനുമായ പി.പി. ജയൻ മാസ്റ്റർ വിനായക ചതുർത്ഥി ദിന സന്ദേശം നൽകി. മുത്തപ്പൻ ക്ഷേത്രം രക്ഷാധികാരി കരിമ്പിൽ മദനഗോപാൽ, ക്ഷേത്ര ട്രസ്റ്റി ബോർഡംഗം റിട്ട.ഐ ജി മധുസൂദനൻ, അഡ്വ.കെ.രാജഗോപാൽ, വേണുഗോപാൽ, ക്ഷേത്രം ജനകീയ സമിതി പ്രസിഡൻ്റ് ഹരികുമാർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ബളാൽ കുഞ്ഞിക്കണ്ണൻ സ്വാഗതവും, സാജൻ പുഞ്ച നന്ദിയും പറഞ്ഞു.
തുടർന്ന് പുങ്ങംചാലിലേക്ക് നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് സമാപനം കുറിച്ച് കൊണ്ട് ചൈത്ര വാഹിനി പുഴയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തു. പി.ടി.സുനിൽകുമാർ, പി.വി.വിനോദ്, അരുൺ വള്ളിക്കടവ്, ഷിജിൽ, സുരേഷ്, കെ.ആർ.മണി, വേണു പാട്ടത്തിൽ, ടി.സി.രാമചന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments