Breaking News

'പഞ്ചായത്തുകൾ തോറും നാളികേര സംഭരണം ആരംഭിക്കണം': കർഷക സംഘം എളേരി ഏരിയാ സമ്മേളനം സമാപിച്ചു


എളേരി: കേരള കർഷക സംഘം എളേരി ഏരിയാ സമ്മേളനം  എളേരിയിലെ മനിയേരി കുഞ്ഞമ്പു നായർ നഗറിൽ നടന്നു ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉൽഘാടനം ചെയ്തു . പി.ആർ ചാക്കൊ, ടി.പി ശാന്ത എന്നിവർ പ്രസംഗിച്ചു . കെ. ദാമോദരൻ (പ്രസിഡൻ്റ്) , ടി.പി തമ്പാൻ (സെക്രട്ടറി), കെ. ജനാർദ്ദനൻ (ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്തുകൾ തോറും നാളികേര സംഭരണം ഉടൻ ആരംഭിക്കണം എന്ന് സമ്മേളനം പ്രമേയത്തീലൂടെ അധികാരികളോട് ആവശ്യപ്പെട്ടു .കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു കൊണ്ടു സെമിനാർ നടത്തി

No comments