Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്നിലെ നിർദ്ദിഷ്ട ഖനന പ്രദേശങ്ങൾ എഡിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും സന്ദർശിച്ചു 19ന് കളക്ട്രേറ്റിലെ യോഗത്തിൽ പഠന റിപ്പോർട്ട് സമർപ്പിക്കും


വെള്ളരിക്കുണ്ട് : എം.എൽ എ, കളക്ടർ , അടക്കമുള്ള ഉദ്യേഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡൻ്റ്, സമരസമിതി  അടക്കമുള്ള ജനപ്രതിനിധികളുടെയും നിർദ്ദേശപ്രകാരം വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മരുതുകുന്ന് ഭാഗങ്ങളിലെ ഖനന പ്രദേശങ്ങളും ക്രഷർ നിർമ്മാണ പ്രദേശവും നേരിട്ട് സന്ദർശിച്ച് വിശദമായ രണ്ടാമത് തെളിവെടുപ്പും റിപ്പോർട്ടു തയ്യാറാക്കലിനുമായി ഇന്ന് സന്ദർശനം നടത്തി. എ ഡി എം രമേന്ദ്രൻ എ.കെ, തഹസിൽദാർ പി.വി മുരളി, ജില്ലാ ജിയോളജിസ്റ്റ് ജഗദീഷ് കെ ആർ, പൊല്യൂഷൻ കൺട്രോൾ ബോർഡിലെ അനീഷ് അൻ്റണി, ഡി ഡി പി കെ.വി ഹരിദാസ്, ഹസാർഡ് അനലിസ്റ്റ് പ്രേം പ്രകാശ്, ഗ്രൗണ്ട് വാട്ടർ അതോറിറ്റി രതീഷ്, അനൂജ എസ്, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഭൂപേഷ് പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി ചന്ദ്രൻ, വാർഡ് മെമ്പർ എം.ബി.രാഘവൻ സെക്രട്ടറി എൻ. മനോജ്  ബളാൽ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാർ എന്നിവർ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. രാഷ്ട്രീയ പ്രതിനിധികളായ ഏർ.ആർ.രാജു (സി.പി.ഐ.എം) ഭാസ്ക്കരൻ അടിയോടി (സി.പി.ഐ) വിനോദ് പന്നിത്തടം, ഗിരീഷ് കാരാട്ട്, ധനേഷ് ബിരിക്കുളം, പരിസ്ഥിതി പ്രവർത്തകരുടെ പ്രതിനിധികളായി അഡ്വ: രാജേന്ദ്രൻ, കൃഷ്ണൻ പുല്ലൂർ, സുരേഷ് പുലിക്കോടൻ എന്നിവരും സമരസമിതി അംഗങ്ങൾ എന്നിവരും ഹാജരായി. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിൽ അധികം പ്രദേശവാസികളും ഉദ്യോഗസ്ഥരോട് പരാതികൾ ബോധിപ്പിക്കാൻ സ്ഥലത്തെത്തിയിരുന്നു. ഇവർ ഉദ്യോഗസ്ഥർ നൽകിയ മുൻ റിപ്പോർട്ടിലെ തെറ്റുകൾ നേരിട്ട് ബോദ്ധ്യപ്പെടുത്തി നൽകി. ക്വാറി പ്രദേശത്തെ 6 ൽ അധികം വറ്റാത്ത കുടിവെള്ള ശ്രോതസ്സുകൾ എഡിഎം ൻ്റെ നേതൃത്യത്തിൽ മുഴുവൻ ഉദ്യോഗസ്ഥരും നേരിട്ട് കണ്ട് ബോദ്ധ്യപെട്ടു. ക്വാറി പ്രദേശത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രവിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സമരസമിതിയുടെയും ക്വാറി കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന പരിസരവാസികളുടെയും പരാതികൾ എഡിഎം അടക്കമുള്ള അധികാരികൾ നേരിട്ട് കേൾക്കുകയും സ്വീകരിക്കുകയും ചെയ്തു. നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് സാധ്യമായ എല്ലാം ജനങ്ങൾക്കു വേണ്ടി ചെയ്യുമെന്നും പ്രദേശവാസികൾ ആശങ്കപെടേണ്ടതില്ലാ എന്നും എ ഡി എം മറുപടി നൽകി.

കലക്ടർ വാക്കാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപെട്ട ഇടവേളയിലും പ്രവർത്തനം നടത്തിയതിൽ ക്വാറി മാനേജ്മെൻ്റിന് ശക്തമായ താക്കീതും തൽകി. ഇനി ഇത്തരം നിയമ ലംഘനം ഉണ്ടായാൽ നടപടിയുണ്ടാവുമെന്നും സൂചിപ്പിച്ചു, ക്വാറിയിലേക്ക് വഴി ഒരുക്കാനായി മണ്ണിട്ട് മൂടിയ നീർച്ചാൽ അടിയന്തിരമായി പൂർവ്വസ്ഥിതിയിലാക്കാനും ക്വാറിക്കാർക്ക് കർശന നിർദ്ദേശം നൽകി. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ സംഭരണിയും അതിൻ്റെ ശ്രോതസ്സും സംഘം പരിശോധിച്ചു. ക്വാറി പ്രദേശവുമായി ബന്ധപെട്ട ഏകാംഗ വിദ്ധ്യാലയം, അംഗൺവാടി എന്നി സ്ഥലങ്ങളും സന്ദർശിച്ചു. ക്വാറിയുടെ മൈനിംങ് പ്രദേശത്തിനു ചുറ്റുമുള്ള വീടുകളുടെ ദൂരപരിധി ജി പി എസ് സംവിധാനം വഴി കൃത്യമായി നിർണ്ണയ പെടുത്തി, ഇതിനായുള്ള സാങ്കേതിവിദ്ഗ്ധരും സംഘത്തിൽ ഉണ്ടായിരുന്നു. ഈ മാസം 19 ന് കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ഇന്നത്തെ സന്ദർശനത്തിൻ്റെയും പഠനത്തിൻ്റെയും റിപ്പോട്ടുകൾ അതതു വകുപ്പുകൾ കളക്ടർക്ക് സമർപ്പിക്കുമെന്നും അതിൽ തുടർ നടപടി ഉണ്ടാവുമെന്നും എ ഡി എം അറിയിച്ചു.






No comments