Breaking News

വീട് നിർമ്മാണത്തിനെത്തിയ കരാറുകാരൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി കേസെടുത്തു


ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വെസ്റ്റ് എളേരിയിൽ 17 കാരിയുടെ പരാതിയിൽ അന്യസംസ്ഥാനക്കാരനായ കരാറുകാരനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. 2017 ൽ പെൺകുട്ടിയുടെ വീ ട് നിർമ്മാണത്തിന്റെ കരാറെടുത്ത ഇയാൾ പലതവണകളിലായി കുട്ടിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ പിതാവുമായി ചങ്ങാത്തത്തിലായ ഇയാൾ ഇവരുടെ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. അന്നുമുതൽ വീട്ടിൽ വെച്ചും മറ്റ് പലയി ടങ്ങളിൽ വെച്ചും പെൺകു ട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പ്രതിയെ കണ്ടത്താനായി ചിറ്റാരിക്കാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

No comments