Breaking News

ചായ്യോം മുങ്ങോത്ത് കിണറിൽ വീണ ഗർഭിണിയെ രക്ഷപ്പെടുത്തി


നീലേശ്വരം : അബദ്ധത്തില്‍ കിണറ്റില്‍ വീണ എട്ട് മാസം ഗര്‍ഭിണിയായ യുവതി അത്‌ഭുതകരമായി രക്ഷപ്പെട്ടു. നീലേശ്വരം ചായ്യോം മുങ്ങോത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയാണ്‌ ബുധന്‍ രാവിലെ പത്തോടെ കിണറ്റില്‍ വീണത്. കിണറിന് സമീപത്ത് തുണി അലക്കുകയായിരുന്ന മറ്റൊരു യുവതിയായി സംസാരിച്ചിരിക്കുന്നതിനിടയിലാണ്‌ കിണറിൽ വീണത്. സമീപവാസികള്‍ ചാരുകസേര കിണറ്റില്‍ താഴ്‌ത്തി പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട്‌ കാഞ്ഞങ്ങാട് അഗ്നിശമന സേന എത്തിയാണ്‌ പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചത്‌. സ്‌റ്റേഷൻ ഓഫീസര്‍ പി വി പവിത്രന്‍, കെ സതീഷ്, എം രാധാകൃഷ്ണന്‍, വി വി ലിനേഷ്, ഇ ഷിജു, എച്ച് നിഖില്‍, പി വരുണ്‍രാജ്, വി എസ് ജയരാജ്, ടി കെ അജിത്ത്, കെ കെ സന്തോഷ്, പി നാരായണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


No comments