Breaking News

'ഐതിഹാസിക ദിനം'; ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി


ന്യൂഡൽഹി: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓർമ്മ പുതുക്കി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക രാജ്യത്തിന്റെ ശാന്തിക്കും സമാധാനത്തിനുമായി വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐതിഹാസികമായ ദിവസമാണിന്ന്. ഇന്ത്യ പുതിയ കാലത്തിലേക്കാണ് പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാര്‍, മോര്‍ച്ചറി ജീവനക്കാര്‍ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആചാര വെടി മുഴക്കിയത്. ദേശീയ പതാക ഉയര്‍ത്തും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, , പ്രതിരോധ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് അദ്ദേഹം എത്തിയത്. പതാക ഉയര്‍ത്തിയപ്പോള്‍ വായുസേന പുഷ്പ വൃഷ്ടി നടത്തി.

ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആചാര വെടി മുഴക്കിയത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്തും തന്ത്ര പ്രധാന മേഖലകളിലും 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.കേരളത്തിലും വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സേന വിഭാഗങ്ങളെ അഭിവാദ്യം ചെയ്യും. പൊലീസ് മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്യും. രാജ്ഭവനിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്ക് പതാക ഉയര്‍ത്തും.

No comments