Breaking News

നാടിന് സ്വാതന്ത്ര്യദിന സമ്മാനം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് കൂരാംകുണ്ട് സൗഹൃദ കൂട്ടായ്മ


വെള്ളരിക്കുണ്ട്: കൂരാംകുണ്ട് സൗഹൃദ കൂട്ടായ്മ നേതൃത്വത്തിൽ പ്രദേശ വാസികളുടെ  സഹകരണത്തോടെ  നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു. വെള്ളരിക്കുണ്ട് ഭീമനടി റോഡ് പുനർനിർമ്മാണത്തിൻ്റെ ഭാഗമായി കൂരാംകുണ്ടിൽ നിലവിൽ ഉണ്ടായിരുന്ന ബസ് ഷെൽട്ടർ പൊളിച്ച് മാറ്റിയിരുന്നു പിന്നീട് യാത്രക്കാർ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് കൂരാംകുണ്ടിലെ ഒരുപറ്റം യുവാക്കളുടെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉറപ്പും ഭംഗിയുമുള്ള പുത്തൻ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. സ്വാതന്ത്ര്യ ദിനമായ ഇന്ന് രാവിലെ ഔപചാരിക ചടങ്ങുകൾ ഒഴിവാക്കി മധുര പലഹാരം വിതരണം ചെയ്തു കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.  കൂട്ടായ്മ പ്രസിഡണ്ട് ഉല്ലാസ് വി.വി, സെക്രട്ടറി ഡീനസ് സെബാസ്റ്റ്യൻ,  സുനിഷ്, ഷിജു, ജിപ്സൻ നരിക്കുഴി, അനീഷ് കെ.ബി, മനോജ് കൂരാംകുണ്ട്, അഭിലാഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരവധി നാട്ടുകാരും സംബന്ധിച്ചു.




No comments