Breaking News

കേരളാ വനവാസി വികാസ കേന്ദ്രം സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാബന്ധൻ മഹോത്സവവും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആഘോഷിച്ചു


കാസർഗോഡ് : കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം മത് വാർഷികാഘോഷവും, രക്ഷാബന്ധൻ മഹോത്സവവും ആസാദി കാ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ അടുക്ക സ്ഥല, പാണ്ടിഗയ, മാനടുക്കം, തുമ്പോടി, ചാമുണ്ടിക്കുന്ന്,എന്നീ ഗ്രാമീണ പഠനകേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ നടത്തി. ദേശീയ പതാക ഉയർത്തൽ, ദേശഭക്തിഗാനാലാപനം, മാനടുക്കം ഊരിലെ സാക്ഷരത പഠിതാക്കളുടെ കലാപരിപാടികൾ, കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണവും നടന്നു. കണ്ണൂർ വിഭാഗ് ഹിത രക്ഷ പ്രമുഖ് ശ്രീ. ഷിബു പാണത്തൂർ, സംസ്ഥാന ശിക്ഷ പ്രമുഖ് ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, ഗോത്രകല പ്രമുഖ് ശ്രീ. സി.പി രാമൻ കുറ്റിക്കോൽ, നീലേശ്വരം ബ്ലോക്ക് കോഡിനേറ്റർ മോഹനൻ എൻ, പരപ്പ ബ്ലോക്ക് കോഡിനേറ്റർ ഷൈജു എം.ഡി, ഗ്രാമീണ പഠന കേന്ദ്രം അധ്യാപികമാരായ, കുമാരി സ്വാതി, ബേബി ശീമതി ബിന്ദു, ബിന്ദു ശ്രീ , നവീൻ ബാബു എന്നിവർ നേതൃത്വം കൊടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ: ശ്രീ, നാരായണ നായ്ക്ക്, എൻ മകജെ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ആശാലത ,കുറ്റിക്കോൽ പഞ്ചായത്ത് വാർഡു മെമ്പർ ശ്രീ മതി.നാരായണി ശ്രീരാമഭജനമന്ദിരം സെക്രട്ടറി (അടുക്ക സ്ഥല) പ്രശാന്ത്, എസ്.ടി.പ്രമോട്ടർ: പുനിത, സുന്ദരൻതുമ്പോടി, ജനാർദ്ദനൻ തുമ്പോടി, സുകന്യ മാനടുക്കം, പൊള്ളച്ചിയമ്മ എന്നിവർ സംബന്ധിച്ചു.

No comments