Breaking News

കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശികളിൽ നിന്ന് ഒന്നര കിലോയോളം സ്വർണം പിടികൂടി


കണ്ണൂര്‍: മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1,531 ഗ്രാം സ്വര്‍ണം പിടികൂടി.കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് 80 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി അബ്ദുൽ ബാസിത്തിൽ നിന്ന് 62,43,120/- രൂപ വിലമതിക്കുന്ന 1196 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.

കാസര്‍കോട് ചെര്‍ക്കളം സ്വദേശി ഇബ്രാഹിമില്‍ നിന്നാണ് 335 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇതിന്‍റെ മൂല്യം 17.48 ലക്ഷം രൂപയാണ്. 

No comments