Breaking News

കള്ളാറിൽ കലുങ്കിന് വേണ്ടി എടുത്ത കുഴിയിൽ ബൈക്ക് വീണ് അപകടം


കള്ളാർ: കലുങ്കിന് വേണ്ടി എടുത്ത കുഴിയില്‍ ബൈക്ക് വീണ് അപകടം. കള്ളാര്‍ വണ്ണാത്തിക്കാനം തൊട്ടിയില്‍ ജോണ്‍സന്റെ വീടിന് മുന്‍വശത്താണ് സംഭവം.  കലുങ്ക് നിര്‍മിക്കാന്‍ എടുത്ത കുഴിയിലാണ് കോളിച്ചാല്‍ സ്വദേശിയായ യുവാവ് വീണത്, കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.  അപകടത്തില്‍ യുവാവിന്റെ 2 കയ്യും ഒടിഞ്ഞതായാണ് വിവരം.  മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചു. 

സംഭവം നടന്ന സ്ഥലത്ത് അപകട സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും നാട വലിച്ചു കെട്ടിയത് മാത്രമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ കലുങ്ക് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നില്ലെന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പരാതികളുയര്‍ത്തുന്നു.

No comments