Breaking News

ജിഎച്ച്എസ്എസ് മാലോത്ത് കസബ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ " കസബ എക്സ്പോ - 2022" സംഘടിപ്പിച്ചു


ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കസബ എക്സ്പോ 2022 എന്നപേരിൽ നാണയ ശേഖരങ്ങളും കരകൗശലവസ്തുക്കളും പ്രദർശിപ്പിച്ചു. ഇരുന്നൂറിൽപ്പരം രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ നാണയങ്ങളും കറൻസി നോട്ടുകളും നേരിട്ട് കാണാനായത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ചിരട്ട, മുള ,തടി തുടങ്ങിയവയിൽ നിർമ്മിച്ച കരകൗശല വസ്തുക്കളും കുട്ടികളിൽ ഏറെ കൗതുകം ഉളവാക്കി. വെള്ളരിക്കുണ്ട് സെൻറ് ജൂഡ് ഹയർസെക്കൻഡറി സ്കൂളിലെ ചരിത്ര അധ്യാപകനായ മോൻസി ചെറിയാന്റെ ശേഖരത്തിലുള്ള കറൻസി നോട്ടുകളും നാണയങ്ങളുമാണ് പ്രദർശനത്തിന് വെച്ചത്. സ്വാതന്ത്ര്യത്തിനു മുമ്പ് ഭാരതത്തിൽ നിലനിന്നിരുന്ന നാണയങ്ങളും ഇതോടൊപ്പം പ്രദർശിപ്പിച്ചിരുന്നു. വിലമതിക്കാനാവാത്ത ഈ നാണയശേഖരതിന്റെ  പ്രദർശനം കുട്ടികൾക്കായി സംഘടിപ്പിച്ചത് മാലോത്ത് കസബയിലെ spc യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു. മുളയിലും ചിരട്ടയിലും തടിയിലും നിർമിച്ച മനോഹരമായ ശില്പഭംഗി വിളിച്ചോതുന്ന വസ്തുക്കൾ തയ്യാറാക്കി സ്കൂളിനു ലഭ്യമാക്കിയത് മികച്ച മുള കർഷകനും ബാംബൂ കോർപ്പറേഷൻ അംഗീകാരവും ഉള്ള കരകൗശല വിദഗ്ധനായ ജോസുകുട്ടി കീരഞ്ചിറ ആയിരുന്നു. എക്സിബിഷന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ എസ് എം സി ചെയർമാൻ  മധു പി എ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സനോജ് മാത്യു,പ്രിൻസിപ്പൽ വിജി കെ ജോർജ്, പ്രധാനാധ്യാപകൻ ജ്യോതി ബാസു , സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് എസ് പി സി യുടെ ചാർജുള്ള ജോജിത പി ജി, ജോബി ജോസ്, ഡ്രിൽ  ഇൻസ്ട്രക്ടർ അഭിരാമി എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments