Breaking News

കാഞ്ഞങ്ങാട് നിന്നും കിളിയളം-ബാനം വഴി വെള്ളരിക്കുണ്ടിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണം': ബാനം ഗവ.ഹൈസ്‌കൂൾ പി.ടി.എ ജനറൽബോഡി യോഗം


ബാനം: കാഞ്ഞങ്ങാട് നിന്നും കിളിയളം-ബാനം വഴി വെള്ളരിക്കുണ്ടിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ബാനം ഗവ.ഹൈസ്‌കൂൾ പി.ടി.എ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. സ്കൂളിലെ പൈതൃക മ്യൂസിയം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മ്യൂസിയ നിർമാണത്തിന് തുക അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡന്റ് പി.രാജീവൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോംബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, മദർ പി.ടി.എ പ്രസിഡന്റ് രജിതഭൂപേഷ്, എസ്എംസി വൈസ് ചെയർമാൻ പാച്ചേനി കൃഷ്ണൻ, പ്രധാനധ്യാപിക കെ.എം രമാദേവി, കെ.എൻ അജയൻ, പി.മനോജ് കുമാർ, സുജാത മുണ്ട്യാനം, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ അജയൻ (പ്രസിഡന്റ്), പി.മനോജ്കുമാർ (വൈസ് പ്രസിഡന്റ്) കെ.എം രമാദേവി (സെക്രട്ടറി), രജിതഭൂപേഷ് (മദർ പി.ടി.എ പ്രസിഡന്റ്), സുജാത മുണ്ട്യാനം (വൈസ് പ്രസിഡന്റ്).

No comments