കാഞ്ഞങ്ങാട് നഗരത്തിലെത്തിയ കാറിൽ പെരുമ്പാമ്പ്
കാഞ്ഞങ്ങാട് : ഡോക്ടറെ കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാറിൽ പെരുമ്പാമ്പിനെ കണ്ടത് കാഞ്ഞങ്ങാട് നഗരത്തിൽ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇ എൻ ടി ഡോക്ടറെ കാണാനെത്തിയ പള്ളിക്കര പിഎച്ച്സിക്ക് സമീപത്തെ കരിമ്പളപ്പ് ജോളി നഗറിലെ കെ വി താജുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിലാണ് പെരുമ്പാമ്പ് ഉണ്ടായിരുന്നത്.
പഴയ ബസ് സ്റ്റാൻഡിന് എതിർവശം ഐസ്ലാൻഡിന് മുന്നിൽ റോഡരികിൽ പാർക്ക് ചെയ്‌ത കാറിന്റെ ബോണറ്റിന്റെ ഇടയിൽ കൂടി തല പുറത്തേക്കിട്ടു നോക്കുന്ന പാമ്പിനെ വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. ഉടമയെത്തി കാറിൽ നിന്നും പാമ്പിനെ പുറത്തെത്തിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നിട് പാമ്പ് പിടുത്തക്കാരായ എണ്ണപ്പാറയിലെ അനിഷ് കൃഷ്ണനും കോട്ടപ്പാറയിലെ കെ സുനിലുമെത്തി പിടിക്കാൻ ശ്രമം തുടങ്ങിയതോടെ ആളുകൂടി ട്രാഫിക്ക് കുരുക്കുമായി. പൊലീസെത്തി കാർ അതിഞ്ഞാലിലെ ഷാജഹാന്റെ ഹൈജാക്ക് സർവീസ് സ്റ്റേഷനിലേക്ക് മാറ്റി. മുന്നിലെ ഇടതു വശത്തെ ടയറിനടിത്തെ ബോണറ്റിനിടയിൽ കണ്ടെത്തി. ഏറെ ശ്രമത്തിനൊടുവിൽ പിടികൂടി. ചൊവ്വ പകൽ രണ്ടിന് തുടങ്ങിയ രക്ഷാ പ്രവർത്തം മൂന്നിന് അവസാനിച്ചു.
No comments