10 കോടി രൂപ വിലവരുന്ന തിമിംഗല ചർദ്ദിയുമായി കാഞ്ഞങ്ങാട് മൂന്നുപേർ പിടിയിൽ
കാഞ്ഞങ്ങാട് : ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഡിസിആര്‍ബി ഡി വൈ എസ് പി അബ്ദുല്‍ റഹിം, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി കെ ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ 10 കോടി രൂപ വിലവരുന്ന തിമിംഗല ചര്‍ദ്ദി (ആമ്പര്‍ ഗ്രീസ്) കാഞ്ഞങ്ങാട് പിടികൂടി. 3 പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കോവ്വല്‍പള്ളി കടവത്തു വളപ്പിലെ നിഷാന്ത് കെ (41) , കാഞ്ഞങ്ങാട് മുറിയനാവി മാടമ്പില്ലത്ത് സിദ്ദിഖ് (31), കോട്ടോടി മാവില്‍ ഹൗസിലെ ദിവാകരന്‍. പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്ത്. പോലീസ് സംഘത്തില്‍ സ്‌ക്വാഡ് അംഗങ്ങള്‍ ആയ രാജേഷ് മാണിയാട്ട്, ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, ഷജീഷ്, ഹരീഷ് എന്നിവര്‍ ഉണ്ടായിരുന്നു
No comments