Breaking News

കിനാനൂർ കരിന്തളം ആവുളക്കോട് കോളനിയിൽ സാമൂഹ്യ പഠനമുറി തുറന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉൽഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: പട്ടിക വർഗ്ഗ-വികസനവകുപ്പ് മുഖേന കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിലെ ആവുള്ളകോട് കോളനിയിൽ ആരംഭിച്ച സാമൂഹ്യ പഠനമുറി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. ആവുള്ളകോട് കമ്മ്യൂണിറ്റി ഹാളിലാണ് സാമൂഹ്യ പഠന മുറി തയ്യാറാക്കിയത്.

വാർഡ് മെമ്പർ സിൽവി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ, ഏ.ആർ രാജു, ശോഭ ടീച്ചർ, സത്യമധു , വിഷ്ണു. സി, ശ്രീജ. പി ശ്രീഷ്മ, ടി.വി എന്നിവർ സംസാരിച്ചു. ട്രൈബൽ വികസന ഓഫീസർ എ.ബാബു സ്വാഗതം പറഞ്ഞു.

No comments