Breaking News

30 വർഷത്തിലധികമായി നല്ലൊരു റോഡിനായുള്ള കാത്തിരിപ്പ്.. വെസ്റ്റ്എളേരിയിലെ ചട്ടമല വെളിച്ചംതോട് പറമ്പ റോഡിൻ്റെ ശോച്യാവസ്ഥയിൽ സഹികെട്ട് നാട്ടുകാർ


പറമ്പ: വെസ്റ്റ്‌എളേരി പഞ്ചായത്ത് പത്താം വാർഡിലെ ചട്ടമല വെളിച്ചാംതോട് പറമ്പ റോഡിൻ്റെ ശോചനീയാവസ്ഥ പേറി നാട്ടുകാർ. കഴിഞ്ഞ 31വർഷമായി നല്ലൊരു റോഡിനായുള്ള ഇവരുടെ കാത്തിരിപ്പ് തുടങ്ങിട്ട്. 1990കാലഘട്ടത്തിൽ കുടിയേറ്റകർഷകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി നിർമ്മിച്ചതാണീ റോഡ് പിന്നീട് പഞ്ചായത്തിന് കൈമാറ്റം ചെയ്തു. വർഷങ്ങളായി കാൽനട യാത്ര പോലും സാധ്യമാകാത്ത രീതിയിലുള്ള റോഡായി മാറി. ആശുപത്രി ആവശ്യങ്ങൾക്കോ മറ്റു അടിയന്തിര സാഹചര്യങ്ങളിലോ കാൽനട യാത്ര തന്നെ ശരണം. ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്ര ദുർഘടം നിറഞ്ഞതാണ്.  പ്രായം ചെന്നവർ, രോഗികൾ, ഭിന്നശേഷിക്കാർ, ഒട്ടേറെ പട്ടികവർഗ കുടുംബങ്ങൾ അടക്കമുള്ള ഇവിടുത്തെ പ്രദേശവാസികൾക്ക് പുറം ലോകത്തെത്താൻ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുർഗതി.   മഴക്കാലമായാൽ ഈ പ്രേദേശം തീർത്തും ഒറ്റപ്പെട്ടു പോകും കാൽനട യാത്ര പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ ഈ ദുരിതത്തിൽ നിന്നും കരകയറാൻ എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ്.




No comments