Breaking News

സിഐടിയു എളേരി ഏരിയ സമ്മേളനം വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: സിഐടിയു എളേരി ഏരിയ സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു .വീനസ് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ജോസ് പതാൽ അധ്യക്ഷനായി. കെ എസ് ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണൻ, എ അപ്പുക്കുട്ടൻ, എം എൻ രാജൻ, കെ ബി രവികുമാർ എന്നിവർ സംസാരിച്ചു. കെ.സി സാബു സ്വാഗതം പറഞ്ഞു. 

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജോസ് പതാലിൽ(പ്രസിഡന്റ്), സുമ ശശി, ടി വി തമ്പാൻ, പി വി തമ്പാൻ(വൈസ് പ്രസിഡന്റ്), കെ എസ് ശ്രീനിവാസൻ(സെക്രട്ടറി), കെ ദിനേശൻ, കെ ബി രവികുമാർ, എം സി രാധാകൃഷണൻ(ജോയിന്റ് സെക്രട്ടറി), എം എൻ രാജൻ(ട്രഷറർ).




No comments