Breaking News

'തൊഴിലുറപ്പ് കൂലി 600 രൂപയാക്കുക': ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുംകൈ വില്ലേജ് സമ്മേളനം സമാപിച്ചു


കുന്നുംകൈ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുംകൈ വില്ലേജ് സമ്മളനം സമാപിച്ചു. ജില്ലാ കമ്മിറ്റിയംഗം ചന്ദ്രമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് യശോദ ഗോപാലൻ അവതരിപ്പിച്ചു അനുശോചനപ്രമേയം അനീഷയും രക്തസാക്ഷി പ്രമേയം ശാലിനിയും അവതരിപ്പിച്ചു. സംഘാടക സമിതി വേണ്ടി സുകുമാരൻ നന്ദിയും. അഭിവാദ്യങ്ങൾ അർപ്പിച്ച് കരുണാകരനും സംസാരിച്ചു. യശോദ സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശാലിനി ബാബു സെക്രട്ടറിയായും യശോദ ഗംഗാധരൻ പ്രസിഡണ്ടായും പ്രമീള അശോകൻ ട്രഷററായും തിരഞ്ഞെടുത്തു.

No comments