Breaking News

'തേങ്ങാ സംഭരണം തുടരണം': കേരള കർഷക സംഘം പനത്തടി ഏരിയാ സമ്മേളനം സമാപിച്ചു


പനത്തടി: നാളികേരം നാഫെഡ് നേതൃത്വത്തിൽ കർഷകരിൽനിന്നും 32 രൂപ വില നിശ്ചയിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കുന്നത് കാലങ്ങളായി തുടർന്നു വന്നിരുന്നതാണ് എന്നാൽ കഴിഞ്ഞ കാലയളവിൽ നാഫെഡ് സംഭരണത്തിൽ നിന്നും പിൻവലിയുന്ന സ്ഥിതിയാണ് ഉണ്ടായത് ഇതിനെ തുടർന്ന് നാളികേര കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ് ബന്ധപ്പെട്ടവർ അടിയന്തരമായി നാളികേരം സംഭരിക്കണമെന്ന് കേരള കർഷക സംഘം പനത്തടി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം 2022 ജൂലൈ 30,31 തീയതികളിൽ കോടോത്ത് കായാമ്പു ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 30 ന് പൊതുസമ്മേളനവും ചരിത്ര സെമിനാറും ടി കെ ശ്രീധരൻ നഗറിൽ വച്ച് നടന്നു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു യു. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു ടി കോരൻ,ആർ സി രജനി ദേവി,കെ വി കേളു എന്നിവർ സംസാരിച്ചു. ചരിത്ര സെമിനാറിൽ പ്രൊഫസർ സി.ബാലൻ മുഖ്യപ്രഭാഷണം നടത്തി ടി.വേണുഗോപാൽ സ്വാഗതം പറഞ്ഞു. ആദ്യ കാല കർഷകസംഘം പ്രവർത്തകരായ കോടോത്ത് സി ശങ്കരൻ, അട്ടേങ്ങാനം സി  കണ്ണൻ,സി. കൊട്ടൻ, സി.അനന്തൻ, കെ.കെ കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. 31ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു. യു.ഉണ്ണികൃഷ്ണൻ പതാക ഉയർത്തി കെ വി കേളു സ്വാഗതം പറഞ്ഞു.ആർ സി രജനി ദേവി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.അഡ്വക്കേറ്റ് പി.എൻ വിനോദ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.യു ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയസെക്രട്ടറി ടി. വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യു ഉണ്ണികൃഷ്ണൻ,ആർ സി രജനി ദേവി, സുരേഷ്. ബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ടി പി ശാന്ത,പി ആർ ചാക്കോ, ടി കോരൻ എന്നിവർ സംസാരിച്ചു. കെ മാധവൻ നായർ നന്ദി പറഞ്ഞു. 25 അംഗ ഏരിയാ കമ്മറ്റിയും 11 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ.അഡ്വ ബി മോഹൻകുമാർ പ്രസിഡന്റ്‌ വൈസ് പ്രസിഡണ്ടുമാരായി പി.എൽ ഉഷ, കെ. എ പ്രഭാകരൻ.സെക്രട്ടറി ടി. വേണുഗോപാൽ. ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. പി.എൻ വിനോദ് കുമാർ,  സുരേഷ് വയമ്പ്. ട്രഷറർ പി അപ്പകുഞ്ഞി.

No comments