Breaking News

പറമ്പ സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ MASYC പറമ്പ ജേതാക്കളായി


വള്ളിക്കടവ് : സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മ പറമ്പയുടെ നേതൃത്വത്തിൽ വള്ളിക്കടവ് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ നടന്നുവന്ന ഫുട്ബോൾ മത്സരത്തിന് ആവേശത്തോടെ സമാപനം. മലയോരത്തെ വിവിധ പഞ്ചായത്ത്‌കളിൽ നിന്നുമായി 62 ടീമുകൾ പങ്കെടുത്തു.കാലാവസ്ഥ പ്രതികൂലമായിട്ടും 62 ടീമുകൾ പങ്കെടത്തത് മലയോരത്തെ കായിക പ്രേമികൾ ഫുട്ബോൾ മത്സരങളെ നെഞ്ചിലേറ്റിയതിന്റെ തെളിവാണെന്ന് സംഘടകർ പറഞ്ഞു. ഒന്നും മൂന്നും സ്ഥാനങ്ങൾ MASYC പറമ്പയും രണ്ടാം സ്ഥാനം റെഡ് സ്റ്റാർ പറമ്പയും കരസ്ഥമാക്കി. നൂറുകണക്കിന് കായിക പ്രേമികൾ മത്സരം കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്നും സന്നിഹിതർ ആയിരുന്നു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് ബളാൽ പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ ട്രോഫികൾ സമ്മാനിച്ചു.

No comments