Breaking News

പരപ്പ ടൗണിൽ നിർത്തിയിട്ടിരുന്ന 2 ലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയതായി പരാതി


പരപ്പ: പരപ്പയിൽ  നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ഫുട്‌ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാൻ പരപ്പയിൽ എത്തിയ തായന്നൂരിലെ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്. വില്ലേജ് ഓഫീസിന്റെ പരിസരത്താണ് ബൈക്ക് നിർത്തിയത്. K L 79-A. 2305 എന്ന നീല കളറുള്ള ബൈക്കാണ് മോഷണം പോയത്. രണ്ട് ലക്ഷം രൂപ വിലമതിപ്പുള്ള ബൈക്കാണ്. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസിൽ അന്വേഷണം ആരംഭിച്ചു. 

No comments