Breaking News

അടുക്കളക്കുന്നിൽ സപ്താഹവിജയത്തിനായി നാടൊരുമിക്കുന്നു മാതൃസമിതി യോഗം ചേർന്ന് സബ്ബ് കമ്മറ്റി രൂപീകരിച്ചു


വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ മാസം 24 മുതൽ 31 വരെ നടക്കുന്ന  ഭാഗവതസപ്താഹ യജ്ജത്തിനായി നാടാകെ കൈകോർക്കുന്നു.

 വെള്ളരിക്കുണ്ട് താലൂക്കിലെ തന്നെ പ്രധാനദേവീക്ഷേത്രമായ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം നടക്കുന്ന ഭാഗവതസപ്താഹം വിജയിപ്പിക്കാനായി വള്ളിക്കടവ്, നാട്ടക്കൽ, ചുള്ളി, കാര്യോട്ട് ചാൽ, ചീർക്കയം, പുങ്ങംചാൽ,പുന്നക്കുന്ന്. പാത്തിക്കര, അടുക്കളക്കണ്ടം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് മാതൃ സമിതികളും വിവിധ സബ്ബ് കമ്മറ്റികളും നിലവിൽ വന്നു.


 ഞായറാഴ്ച ക്ഷേത്രത്തിൽ വിവിധമേഘലാകമ്മറ്റികളുടെ യും സപ്താഹകമ്മറ്റി കളുടെയും  സംയുക്ത യോഗം ചേർന്നു..

ഈമാസം 28 ന് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സപ്താഹത്തിനായി പുഷ്പ്പങ്ങൾ ശേഖരിക്കുവാൻ ക്ഷേത്രത്തിൽ തുളസീവനം ഒരുക്കൽ ചടങ്ങ് നടക്കും.. വിവിധ മേഘലകളിൽപ്രവർത്തിക്കുന്ന വർ ഈ തുളസി വനം ഒരുക്കൽ ദിവസം ക്ഷേത്രത്തിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു.

ക്ഷേത്ര കമ്മറ്റി  വൈസ് പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു.

റിട്ട ഐ. എസ്. ആർ. ഒ. ഉദ്യോഗസ്ഥൻ ഗംഗാധരൻ നായർ മുഖ്യാതിതിയായിരുന്നു..

മാതൃ സമിതി പ്രസിഡന്റ് ശ്യാമളാകുമാരി. ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ആയ എം. വി. സന്തോഷ്‌. വിനോദ്കുമാർ.  പി.  ഭാസ്കരൻ കടങ്കോട്. സനീഷ് അടുക്കളക്കണ്ടം. രഞ്ജിത്ത് തൈക്കണ്ടം സജി മാമ്പ്രയിൽ. പി . വേണു ഗോപാൽ മധു പാട്ടത്തിൽ.എന്നിവർ  പ്രസംഗിച്ചു.തുടങ്ങിയവർ പ്രസംഗിച്ചു

No comments