Breaking News

സോഡാകുപ്പി കൊണ്ടുള്ള ആക്രമണത്തിൽ പരിക്ക് പറ്റിയതായുള്ള പരാതിയിൽ കള്ളാർ സ്വദേശിക്കെതിരെ പോലീസ് കേസ് എടുത്തു


കള്ളാർ : കാറിന്റെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ സോഡാകുപ്പി കുപ്പി കൊണ്ടു ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.  കള്ളാർ ചുള്ളിയോടി സ്വദേശികളായ ജെൻസൺ (35 ) സുഹൃത്തായ സജി ജോസ് (50) എന്നിവർക്കാണ് പരിക്ക് പറ്റിയത്. കള്ളാർ ചുള്ളിയോടി സ്വദേശിയായ ടിബിൻ( 30)നാണ് കേസിലെ പ്രതി .ജെൻസനെ സോഡാകുപ്പിക്കൊണ്ട് കുത്തി പരിക്കേൽപ്പിക്കുന്നത് തടയാൻ ശ്രമിച്ചപ്പോളാണ് സജിക്കും പരിക്ക് പറ്റിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments