Breaking News

റോഡിന്റെ ശോച്യാവസ്ഥ: വെസ്റ്റ്എളേരി പതിനാറാം വാർഡ് മെമ്പർ ലജിനയുടെ ഏകദിന ഉപവാസം മൗക്കോട് തുടങ്ങി


കുന്നുംകൈ: പെരുമ്പട്ട മൗക്കോട് പൂങ്ങോട് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വെസ്റ്റ്എളേരി പതിനാറാം വാർഡ് മെമ്പർ എം.വി. ലിജിന മൗക്കോട് നടത്തുന്ന ഏകദിന ഉപവാസം തുടങ്ങി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി.കെ.രാജൻ നായർ ഉപവാസ സമരം ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി പി.ഉമർ മൗലവി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ എം.അബൂബക്കർ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, വാർഡ് മെമ്പർമാരായ എൻ. ശരീഫ്, റൈഹാനത്ത്, കെ.കെ. തങ്കച്ചൻ, മോളിക്കുട്ടി പോൾ, കെ.ജെ.ജയിംസ്, അജേഷ് അമ്പു ബ്ലോക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ജാതിയിൽ ഹസൈനാർ, എ. ദുൽകിഫിലി, എ.വി.അബ്ദുൾ ഖാദർ, കോൺഗ്രസ് ബ്ലോക് സിക്രട്ടറി ഷാജി അറക്കക്കാലയിൽ, വനിത ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഫാത്തിമ സാദത്ത്,  എൻ.പി.അബ്ദുൾ റഹ്മാൻ, പി.പി.സി. ഷുഹൈൽ, പി. അബ്ദുൾ റഹ്മാൻ, വി.വി. ഖാദർ, കെ.പി. അഹമ്മദ് മുബഷീർ മൗക്കോട് എന്നിവർ സംബന്ധിച്ചു. സമാപനം ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്യും

No comments