Breaking News

ആസിഫ്‌ അലിയുടെ പുതിയ ചിത്രമായ കാസർഗോൾഡിന്റെ ചിത്രീകരണം മടിക്കൈ അമ്പലത്തുകരയിൽ ആരംഭിച്ചു


നീലേശ്വരം : സത്താറും ജയഭാരതിയും അഭിനയിച്ച ‘പത്മതീർഥം’ എന്ന സിനിമ മുതൽ ‘ന്നാ താൻ കേസ് കൊട്’ വരെ നിരവധി സൂപ്പർ ചിത്രങ്ങൾക്ക് ലൊക്കേഷനായ മടിക്കൈ മറ്റൊരു സിനിമക്ക്‌ കൂടി തട്ടകമാകുന്നു.
ആസിഫ് അലി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വേഷമിടുന്ന "കാസർഗോൾഡി’ന്റെ ചിത്രീകരണമാണ് മടിക്കൈ അമ്പലത്തുകരയിൽ ആരംഭിച്ചത് ശാന്തമായ അന്തരീക്ഷവും ജനങ്ങളുടെ സഹകരണ മനോഭാവവുമാണ് മടിക്കൈയെ തെരഞ്ഞെടുക്കാൻ കാരണമെന്ന് സംവിധായകൻ മൃദുൽ നായർ പറഞ്ഞു.
നഗരത്തോട് അടുത്തു കിടക്കുന്ന ഗ്രാമ പശ്ചാത്തലമെന്ന പ്രത്യേകതയും മടിക്കൈക്കുണ്ട്.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ഗംഭീര വിജയത്തോടെ കാസർകോട്‌ ജില്ല സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി. 
തിങ്കളാഴ്ച്ച നിശ്ചയം, മമ്മൂട്ടിയുടെ ഉണ്ട, ദുൽഖർ സൽമാന്റെ ഞാൻ, കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് തുടങ്ങിയവയുടെ വിജയവും കാസർകോട്ടേക്കുള്ള സിനിമക്കാരുടെ വരവിന്‌ തിരക്ക്‌ കൂടി.


No comments