Breaking News

കാസർകോട്ടും പടന്നയിലും പോപ്പുലർ ഫ്രണ്ട് ഓഫീസ്‌ പൂട്ടി



കാസർകോട് : കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ കാസർകോട്ടെയും പടന്നയിലെയും പോപ്പുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ ഓഫീസുകൾ പൊലീസ്‌ പരിശോധിച്ച്‌ പൂട്ടി.
നായന്മാർമൂല-–പെരുമ്പള റോഡിലെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്‌റ്റ്‌, പടന്നയിലെ തീരം കൾച്ചർൽ സെന്റർ ഓഫീസുകളാണ്‌ തുറന്ന്‌ പരിശോധിച്ച്‌ വസ്‌തുവകകൾ കണക്കാക്കി പൊലീസ്‌ സീൽ ചെയ്‌തത്‌.
കലക്ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ ഉത്തരവ്‌ പ്രകാരമാണ്‌ നടപടി. ഇരുഓഫീസുകളും സീൽ ചെയ്യാൻ ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേന വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കാസർകോട്‌ ഡിവൈഎസ്‌പി വി വി മനോജ്, വിദ്യാനഗർ ഇൻസ്‌പക്ടർ സി അനൂപ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ കാസർകോട്‌ പരിശോധന നടന്നത്‌. നേരത്തെ എൻഐഎ ഉദ്യോഗസ്ഥൻ ഓഫീസ്‌ ഏറ്റെടുത്തതായി നോട്ടീസ്‌ പതിച്ചിരുന്നു.
പടന്നയിൽ കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി കെ ബാലകൃഷ്‌ണൻ നായർ, ചന്തേര ഇൻസ്‌പെക്ടർ പി നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തി ഓഫീസ്‌ സീൽ ചെയ്‌തത്‌.



No comments